NEWS
ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ കടുത്ത വിമർശനങ്ങളുമായി എൻ. പ്രശാന്ത്
30/06/2026 04:21 PM IST
ചെറുകര സണ്ണിലൂക്കോസ്

താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ആരോപിച്ചു. ജയതിലകിൻ്റെ ചിത്രം സഹിതമാണ് എൻ. പ്രശാന്ത് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്നാണ് ചീഫ് സെക്രട്ടറി എ ജയതിലക് വിരമിക്കുന്നത്. മുൻപും ജയതിലകിനെതിരെ സോഷ്യൽ മീഡിയായിലൂടെ പ്രശാന്ത് പരസ്യവിമർശനം നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത സിവിൽ സർവീസ് വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










